DAILY READING
നോമ്പുകാലം |
നോമ്പ് നാലാം ശനി |
|
|
|
45 സേവകന്മാര് തിരിച്ചുചെന്നപ്പോള് പുരോഹിതപ്രമുഖന്മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള് അവനെ കൊണ്ടുവരാഞ്ഞത്?46 അവര് മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.47 അപ്പോള് ഫരിസേയര് അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?48 അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില് വിശ്വസിച്ചിട്ടുണ്ടോ?49 നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.50 മുമ്പൊരിക്കല് യേശുവിന്െറ അടുക്കല് പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള് അവരോടു ചോദിച്ചു:51 ഒരുവനു പറയാനുള്ളത് ആദ്യംകേള്ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന് നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?52 അവര് മറുപടി പറഞ്ഞു: നീയും ഗലീലിയില്നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്നിന്നു വരുന്നില്ല എന്ന് അപ്പോള് മനസ്സിലാകും.53 ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി. |
|
1 ഓരോരുത്തനും മേലധികാരികള്ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്, ദൈവത്തില് നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള് ദൈവത്താല് സ്ഥാപിതമാണ്.2 തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന് ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന് തങ്ങള്ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.3 സത്പ്രവൃത്തികള്ചെയ്യുന്നവര്ക്കല്ല, ദുഷ്പ്രവൃത്തികള് ചെയ്യുന്നവര്ക്കാണ് അധികാരികള് ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില് നന്മ ചെയ്യുക; നിനക്ക് അവനില്നിന്നു ബഹുമതിയുണ്ടാകും.4 എന്തെന്നാല്, അവന് നിന്െറ നന്മയ്ക്കുവേണ്ടി ദൈവത്തിന്െറ ശുശ്രൂഷകനാണ്. എന്നാല്, നീ തിന്മ പ്രവര്ത്തിക്കുന്നുവെങ്കില് പേടിക്കണം. അവന് വാള് ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്െറ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്.5 ആകയാല്, ദൈവത്തിന്െറ ക്രോധം ഒഴിവാക്കാന്വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള് വിധേയത്വം പാലിക്കുവിന്.6 നിങ്ങള് നികുതികൊടുക്കുന്നതും ഇതേ കാരണത്താല്ത്തന്നെ. എന്തെന്നാല്, അധികാരികള് ഇക്കാര്യങ്ങളില് നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.7 ഓരോരുത്തര്ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്ഹിക്കുന്നവന് ആദരം; ബഹുമാനം നല്കേണ്ടവനു ബഹുമാനം. |
Sl. No | Name | Actions |
---|